Sunday 29 December 2013

വീട്ടിവേലക്കാരിക്ക് മിനിമം കൂലികൊടുക്കാതിരിക്കുന്നത് അന്തര്‍ദേശീയ തലത്തില്‍ നമ്മുടെ അന്തസ്സ് ഉയര്തുന്നുണ്ടോ

ഇന്ത്യന്‍   എംബസി  ജീവനക്കാരി  ദേവയാനി  ഗോബ്രഗട  അമേരിക്കയില്‍  പീഡിപ്പിക്ക പ്പെട്ട സംഭവം  വലിയ  വാര്‍ത്താ പ്രാധാന്യം  നേടി. ഇന്ത്യ   ശ ക്തമായി  പ്രതികരിച്ചു.  നമുക്ക്  അന്യമായ  രീതിയില്‍   ദേഹ പരിശോധനയും  കൈയാമംവെച്ച്  പരസ്യമായി  നടത്തലും  അമേരിക്കയില്‍  പതിവ് രീതികളായിരിക്കാം .  പക്ഷെ  ഇന്ത്യയിലെ  വിശിഷ്ഠവ്യക്തികള്‍ , ഡിപ്ലോമാറ്റിക് പരിരക്ഷ യുള്ളവര്‍  എന്നിവരോട്  ഇത്തരത്തില്‍  പെരുമാറുന്നത്  പക്ഷെ  രാഷ്ട്രത്തിന്റെ  അന്തസ്സിനെ  ചോദ്യം  ചെയ്യുന്നത്  തന്നെയാണ് . മുന്‍പ്  മന്ത്രിയായിരുന്ന ജോര്‍ജ്  ഫെര്‍ണാണ്ടസ്,  സിനിമാനടന്‍ ഷാരുക് ഖാന്‍ , മുന്‍ രാഷ്ട്രപതി  അബ്ദുല്‍ കലാം എന്നിങ്ങനെ  നിരവധി  പേര്‍  സുരക്ഷയുടെ  പേരില്‍ ഇത്തരത്തില്‍  അപമാനിക്കപ്പെട്ടപ്പോള്‍  നാം  പ്രതികരിച്ച  അപമാനകരമാം  വിധമുള്ള  വിധേയത്തം  അമേരിക്കക്ക്  കൂടുതല്‍  പ്രോത്സാഹനം നല്‍കിയിട്ടുണ്ടാവാം .  ഇവരെക്കാളൊക്കെ  ദേവയാനി  ഗോബ്രഗട ഇന്ത്യാഗവര്‍ന്മെന്റിനു വേണ്ടപ്പെട്ടവള്‍  ആയതു  എന്ത് കൊണ്ട്  എന്നത്  ചിന്തനീയമാണ് .

                   ഇവരുടെ പിതാവ്  മുന്‍  ഐ  എ എസ  കാരനും   ആനിലയ്ക്ക്   ഉന്നത  തലങ്ങളില്‍  സ്വാധീനമുള്ള  വ്യക്തിയും  ആണ് .. ഈ സ്വാധീനം  ആദര്‍ശ്  ഫ്ലാറ്റ് അഴിമതിയില്‍  വ്യക്തവുമാണത്രെ.!. ഇനിയും  അറിയപ്പെടാത്ത  മറ്റു  സ്വാധീനങ്ങള്‍  കാലം  വെളിപ്പെടുത്തട്ടെ.
   
             ഇതിനിടയില്‍  ദേവയാനി യുടെ  അറസ്റ്റ്‌  നു  കാരണമായ   വസ്തുതകള്‍  വേണ്ടത്ര  വാര്‍ത്താ പ്രാധാന്യം  നേടിയില്ല  എന്നത്  നമ്മുടെ  മൈന്‍ഡ് സെറ്റിനെ  വ്യക്തമാക്കുന്നു .  സംഗീത  റിച്ചാര്‍ഡ്  എന്നാ വീട്ടുജോലിക്കാരിക്ക്  നിയമപരമായ  ശമ്പളവും  അവകാശങ്ങളും  നിഷേധിച്ചതും  അവരെ   പീഡിപ്പിച്ചതും ഒക്കെയാണല്ലോ   പ്രശ്നങ്ങള്‍ക്ക്  തുടക്കം കുറിച്ചത് .  ഇത്തരം  കാര്യങ്ങളില്‍  അമേരിക്ക  കാണിക്കുന്ന  മര്യാദകള്‍  നമുക്ക്  അന്യമാണല്ലോ .  വീട്ടുജോലിക്കാര്‍  അവകാശങ്ങളോന്നുമില്ലാത്ത  കേവലം  അടിമകള്‍  മാത്രം  ആണെന്ന  ധാരണ  ഇന്ത്യന്‍  മനസ്സുകളില്‍  ഉറച്ചുപോയിട്ടുണ്ട് . ഇവരെ  പീഡിപ്പിച്ചതിനും ( ചിലപ്പോള്‍ കൊലപാതകം  വരെയെത്തിയ പീഡനകഥകള്‍ എത്രയോ  പുറത്തുവന്നിട്ടുണ്ട് . അതിലേറെ  വരാനുമുണ്ട് ) അടിമ പ്പണി  ചെയ്യിച്ചതിനും , ഡോക്ടര്‍ , വക്കീല്‍  എംപി  എന്നിങ്ങനെ  സമൂഹത്തിന്റെ  ഉന്നത ശ്രേണിയില്‍  നില്‍ക്കുന്ന  പലരും  പ്രതികളായ  കേസുകള്‍  രാജ്യത്തുടനീളം  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്  .
  
          യഥാര്‍ത്ഥത്തില്‍ അറസ്റ്റും നഗ്നയാക്കിയുള്ള  ദേഹപരിശോധനയും  കൈവിലങ്ങും  എല്ലാം  അപമാനകരം  തന്നെ.  രാഷ്ട്രത്തിന്റെ  അന്തസ്സിനെ  ചോദ്യം ചെയ്യുന്നതായി  വ്യാഖ്യാനിക്കുകയും  ചെയ്യാം . പക്ഷെ  വീട്ടിവേലക്കാരിക്ക്   മിനിമം കൂലികൊടുക്കാതിരിക്കുന്നതും   യും  മറ്റവകാശങ്ങള്‍  നിഷേധിക്കുന്നതും  എല്ലാം  അന്തര്‍ദേശീയ  തലത്തില്‍  ഇന്ത്യയുടെ  അന്തസ്സ്  ഉയര്തുന്നുണ്ടോ എന്നാ ചോദ്യം  വേണ്ടത്ര ഉയരുന്നില്ല.  എന്നതാണ്  കൂടുതല്‍  അപമാനകരം .

           വീട്ടു വേലക്കാരുടെ  സേവന വേതന  വ്യവസ്ഥകള്‍ , മിനിമം  കൂലി  എന്നിവ സംബധിച്ച്  ഒരു തരത്തിലുള്ള  നിയമവും  ഇന്നുവരെ  ഇന്ത്യയില്‍  ഉണ്ടായിട്ടില്ല .സര്‍ക്കാരും , രാഷ്ട്രീയ  പാര്‍ടികളും  തൊഴിലാളി പ്രസ്ഥാനങ്ങളും . ഇവരെക്കുറിച്ച്  പഠനം  നടത്തിയിട്ടുന്ടെന്നു  തോന്നുന്നില്ല .  ബാല വേല  നിരോധിച്ച  ഇന്ത്യയില്‍  ലക്ഷ കണക്കിന്  കുട്ടികള്‍  വീട്ടുവേലക്കരായി  ഉണ്ട് . ഇവര്‍ക്ക്  വിദ്യാഭ്യാസം  നിഷേധിക്കപെടുന്നു .   മനുഷ്യാവകാശങ്ങള്‍  മിക്കവാറും  നിഷേധിക്കപ്പെട്ടിരിക്കുന്നു . .  ഇതേപോലെ  അറുപതിനു  മുകളിലുള്ള  വൃദ്ധരും വീട്ടുജോലിക്കാരായി ഇങ്ങനെ  ജീവിതം  തള്ളിനീക്കുന്നു .  ഇവരുടെ  അഭിശപ്ത  ജീവിതങ്ങളെ ക്കുറിച്ച്  വിശദമായ  പനങ്ങളും      ക്ഷേമ  നടപടികളും  സേവന വേതന  വ്യവസ്ഥകള്‍ക്ക്  വേണ്ട  നിയമ നിര്‍മാണവും  ആവശ്യമുണ്ട് .

       അപമാനിക്കപ്പെടുന്ന  ഇന്ത്യന്‍  ദേശീയതയുടെ പോരാട്ടത്തിന്റെ കൊടിയടയാളമായി  ദേവയാനി  ഗോബ്രഗടയെ  ആരുവേണമെങ്കിലും  കൊണ്ടാടട്ടേ. അതവരുടെ  നിക്ഷിപ്ട  താല്പര്യം . പക്ഷെ നൂറ്റാണ്ടുകളായി  അപമാനിക്കപ്പെട്ടും , മനുഷ്യാവകാശങ്ങള്‍  നിഷേധിക്കപ്പെട്ടും കഴിയുന്ന  ലക്ഷക്കണക്കായ  ഇന്ത്യന്‍  ഗാര്‍ഹിക  തൊഴിലാളികളുടെ  ദയനീയാവസ്ഥ  പുരത്ത്കൊണ്ടുവരാനും . അവര്‍ക്ക്  നിയമ പരിരക്ഷ  ഉറപ്പുവരുത്താനും  ഉള്ള  വന്‍ പോരാട്ടത്തിന്റെ തുടക്കമാവട്ടെ  ഈ സംഭവങ്ങള്‍  എന്ന്   പ്രത്യാശിക്കുന്നു . അതിനു തുടക്കമിട്ട  സംഗീത റിച്ചാര്‍ഡിനെ   സി  ഐ എ കാരി ആക്കാനാണ്  പക്ഷെ  നമുക്ക്  താല്പര്യം !!!!.







Labels: